Recent-Post

ആര്യനാട്ട് കരമനയാറ്റിൽ അച്ഛനും മകനും ഉൾപ്പെടെ നാലുപേർ മുങ്ങി മരിച്ചു



ആര്യനാട്: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. അനിൽ കുമാർ, മകൻ അമൽ ബന്ധുക്കളായ അദ്വൈത്, ആനന്ദ് എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.


കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലൊരാൾ കയത്തിൽപ്പെട്ടതോടെ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കരയ്‌ക്ക് കയറാൻ സാധിക്കാതെ നാല് പേരും മുങ്ങിമരിച്ചു.


നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണിത്.  മരിച്ചവരുടെ മൃതദേഹങ്ങൾ ആര്യനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഐജിയുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു അനിൽ കുമാർ.

Post a Comment

0 Comments