Recent-Post

കല്ലാറിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മരിച്ചു

കല്ലാർ: കല്ലാറിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഹ്‌വാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. വട്ടക്കയത്തിലാണ് സംഭവം.



ബന്ധുക്കളായ അഞ്ചംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് കല്ലാറിലെത്തിയത്. സ്ഥിരം അപകടമേഖലയായ ഇവിടെ ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് വിവരം.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

മരിച്ച ഫിറോസ് എസ്എപി ക്യാംപിലെ പോലീസുകാരനാണ്. മൃതദേഹങ്ങള്‍ വിതുര ആശുപത്രി മോർച്ചറിയിൽ.

 
 
  


    
    

    




Post a Comment

0 Comments