
നെടുമങ്ങാട്: ഓട്ടോ ഡ്രൈവറെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് കച്ചേരി നടയിലെ ആട്ടോ സ്റ്റാൻഡി ലെ ഡ്രൈവറായ അഴിക്കോട് സ്വദേശി മുനീറിനെ ആക്രമിച്ച കേസിലെ നാലാം പ്രതി കരുപ്പൂര് പള്ളം ഡിഎൻ മൻസിലിൽ നൗഫൽ (31) അഞ്ചാം പ്രതി കരുപ്പൂര് പതിനാറാംകല്ല് പേരില വി എസ് ഭവനിൽ സച്ചിൻ(28) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

.png)
നെടുമങ്ങാട് കെഎസ്‌ആർ ടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ഞായറാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഒന്നാം പ്രതിയായ അജിത്തിൻ്റെ ഓട്ടോയിൽ കയറാൻ വന്ന യാത്രക്കാരെ പരാതിക്കാരന്റെ ഓട്ടോയിൽ വിളിച്ചു കയറ്റിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാം പ്രതിയായ അജിത്തും കൂട്ടുകാരും ചേർന്ന് ഇരുമ്പ് കമ്പികൊണ്ട് മുനീറിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

നെടുമങ്ങാട് എസ് എച്ച്ഒ മിഥുൻ, എസ്‌ഐമാരായ സന്തോഷ് കുമാർ. ഓസ്റ്റിൻ, ഷറഫുദീൻ, എ എസ്.ഐ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.