Recent-Post

നെടുമങ്ങാട്ട് എംഡിഎംഎ പിടികൂടി; മെഡിക്കൽ ഷോപ്പ് ഉടമയുടെ മകൻ അറസ്റ്റിൽ

 



നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും എംഡിഎംഎ പിടികൂടി. നെടുമങ്ങാട് തെക്കുംകര സ്വദേശി ഷാനവാസാണ് എക്സൈസിൻ്റെ പിടയിലായത്. 
 


കുറക്കോട് വി - കെയർ ഫാർമസി വഴിയാണ് കച്ചവടം നടത്തി വന്നത്. പതിനൊന്നു പ്ലാസ്റ്റിക് കവറുകളിലായാണ് എംഡിഎംഎ കണ്ടെത്തിയത്. 
ചെറിയ കവറുകളിലായി ഒരാൾ പിടിയിലായതിൻ്റെ അന്വേഷണത്തിലാണ് വി - കെയറിൽ എക്സൈസ് സംഘം പരിശോധക്ക് എത്തിയത്. ഉടമ നാസർ ഫാർമസികൾ വഴി വിൽപ്പന നടത്തുന്നത് പലരുടെ ലൈസൻസിലാണ്. എക്സൈസ് സി ഐ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. 

Post a Comment

0 Comments