Recent-Post

ബഷീർ ചരമദിനം ആചരിച്ചു





നെടുമങ്ങാട്: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ചരമദിനം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സമുചിതമായി ആചരിച്ചു.




പിടിഎ പ്രസിഡണ്ട് പി വി രജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ നിതാ നായർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി, പിടിഎ വൈസ് പ്രസിഡന്റ് അരുൺ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, വിദ്യാരംഗം കൺവീനർമാരായ രാജേശ്വരി, പ്രീത, അധ്യാപകൻ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കൃതികളുടെ ദൃശ്യവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.

Post a Comment

0 Comments