Recent-Post

ആറാംകല്ലിൽ കാറിന് മുകളിൽ മരം കടപുഴകി വീണ് തൊളിക്കോട് സ്വദേശിയായ യുവതി മരിച്ചു


ആറാംകല്ല്: തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കരകുളം ആറാംകല്ലിൽ കാറിന് മുകളിൽ മരം കടപുഴകി വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മോളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



വാഹനം ഒതുക്കി നിര്‍ത്തിയതിനുശേഷം സാധനം വാങ്ങാന്‍ ഇറങ്ങവെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് സാരമായി പരുക്കേറ്റു. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

0 Comments