![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_nwjE_yq1EDiVxeQkY4nfmlLNkueHQWq1U6jolcPDW-tgB2t24Ja-uWVDtvxrOvfrW7Wi84rVBq8Gu6QWe3jVxm8CVxLtaah1oAfFsgMRAsUBx9xJn24IS3FnWG8bMgyBjFkY1DrID4zB3UfACzq4D8vgpbJIqGqFk6JjaBUI2f16GzIZ7r49Z77JuiM/w407-h542/6537441f-ae70-4512-8666-7581adeb428e.jpg)
തിരുവനന്തപുരം: കേരള - തമിഴ്നാട് തീരങ്ങളിൽ നാളെ (ജൂൺ 21) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. ബോട്ട്,വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJQ2Z50bTC3YV9rX-qpi3qYxemwOXVXL8BHR74t19SYlpabNIDXBXjY55m2gS5Dc49RnnvUoKPRudp7_4rSBc4UVpYf5_9TVPhHKcxiqsgvk33fCH0NVUV_noixYBLJPY4vsMq39k0pywtu4rWsraPH303PMRjqfOc8xWmBRc5MkHIJi9HbPU22rwp5r4/w406-h406/IMG-20231014-WA0096.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYiCcw0vfFZxYUaCtEKya6iQIUrgpmxP8y7sHNuwLnu8F20MINLbefgAQJW3YBxca0XC0AlMUuAKef9Y-LLsp7-5hgIvuC1jWPq2KsRMQzKiqCUxtX-YwRJmuOtFiGzJwRU-gjPAqfnT0O7UVILK8Zh-WzjeHvgUEhmBhWtpWcCNCWvh3CS5WZG73RvV4/w400-h400/POSTER%2005%20(2).png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgm7uoWIrlHGIzzUUTjQR354U2FNFLzFZIKsoDaPxkGd9cK_N18W1hBpwOc9eTOiASF2zyy9qB2VNAOnYJ6Pt5wF4950UbY_hB1r0cMFi8LOYvI8cP-KVO84UbgjeIic9ZTrxtENv2QO_PpBs9Q_nym87x7aiW61SLc-tr4RUs3PQ46Gm2xdjQU0mH1Bw/w400-h400/ads%202.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.