Recent-Post

വഴയില – പഴകുറ്റി നാലു വരിപാത നിര്‍മ്മാണം ആഗസ്റ്റിൽ ആരംഭിക്കും; മന്ത്രി ജി.ആര്‍. അനില്‍


നെടുമങ്ങാട്: വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്റർ ഉം നെടുമങ്ങാട് ഠൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉള്‍പ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയാക്കുന്നത്. പദ്ധതിയ്ക്കായി 928.8 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 15 മീറ്റർ ടാറിംഗും സെന്ററില്‍ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെയാണ് 21 മീറ്ററിലാണ് റോഡ് നിര്‍മ്മിക്കുന്നത്. മുന്ന് റീച്ചുകളിലായാണ് നിര്‍മ്മാണം നടക്കുന്നത്. ആദ്യ റീച്ചായ വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെയുള്ള 4 കിലോ മീറ്റര്‍ സിവില്‍ വര്‍ക്കും പാലവും 79.4 കോടി രൂപയ്ക്കും കരകുളം ഫ്ലൈ ഓവര്‍ 50 കോടി രൂപയ്ക്കും ടെണ്ടര്‍ ചെയ്തതിരുന്നു. പ്രസ്തുത വര്‍ക്കുകള്‍ ടെണ്ടര്‍ അംഗീകാരത്തിനായി സര്‍ക്കാരിലെത്തിയിട്ടുണ്ട്. ഉടന്‍ അംഗീകാരം ലഭ്യമാകും.


ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍ നിന്നായി 7 ഏക്കര്‍ 81 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 201 ഭൂഉടമകള്‍ക്കുള്ള പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി 117,77,40,869/- (നൂറ്റിപതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷത്തിനാല്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തി ഒന്‍പത്) രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇനി 64 കുടുംബങ്ങൾക്കാണ് തുക വിതരണം ചെയ്യാനുള്ളത്. ഇതില്‍ 36 പേർ വസ്തുവിന്റെ രേഖകള്‍ ഹാജരാക്കാത്തതായുണ്ട്. ഇവർ കിഫ്ബി LA യൂണിറ്റ് 1 തഹസീൽദാർ ഓഫീസിൽ എത്രയും വേഗം വസ്തുരേഖകൾ ഹാജരാക്കണം. ആദ്യ റീച്ചിലെ ബാലന്‍സ് നഷ്ടപരിഹാര തുകയായ72.79 കോടി രൂപ കൂടി കിഫ്ബി ഇന്ന് കൈമാറിയിട്ടുണ്ട്. തുക ലഭിക്കാനുള്ള മുഴുവന്‍ പേര്‍ക്കും ജൂലൈയില്‍ തന്നെ തുക ലഭ്യമാകും.

 

റീച്ച് 2 (കെല്‍ട്രോണ്‍ ജംഗ്ഷന്‍ - വാളിക്കോട് ജംഗ്ഷന്‍ വരെ)

അരുവിക്കര കരകുളം നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെൻറ് ഭൂമി ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജ് ലാന്റ് റവന്യു കമ്മീഷണർ അംഗീകരിച്ചിട്ടുണ്ട്. ലാന്റ് അക്വിസേഷന്‍ ഇനത്തില്‍ 173.89 കോടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റീച്ച് 3 (വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ കച്ചേരി നട 11-ാം കല്ല്)

6 ഏക്കർ 80 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 322.58 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 11(1) നോട്ടീസ് 25-5-2023 ല്‍ പബ്ലിഷ് ചെയ്തിട്ടുള്ളതാണ്. മുന്നാമത്തെ റീച്ചില്‍ വ്യാപാര സ്ഥാനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ സമയബന്ധിതമായി കൃത്യതയോടു കൂടി വാലുവേഷനും വില നിര്‍ണ്ണയും പുനരധിവാസ പാക്കേജും തയ്യാറാക്കാന്‍ മന്ത്രി ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments