Recent-Post

നജിക്ക് തണലായി വാളിക്കോട് ബ്രദേഴ്‌സ്



വാളിക്കോട്: ശാരീരിക അവശതകളാൽ തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ കഴിയുന്നയാൾക്ക് തണലായി ഓട്ടോറിക്ഷ വാങ്ങി നൽകി വാളിക്കോട് ബ്രദേഴ്‌സ്. വാളിക്കോട് ബ്രദേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാളിക്കോട് ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിലാണ് ഓട്ടോറിക്ഷ നൽകിയത്.

 

ഓട്ടോയുടെ താക്കോൽ റൈഡേഴ്സ് ഹബ് എംഡി ഷാരൂഖാൻ കൈമാരി. തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഖുറൈശി ഖാൻ, ജനറൽ സെക്രട്ടറി മിഗ്ദാദ്, ജോയിൻ സെക്രട്ടറി അഫ്സൽ, വാർഡ് കൗൺസിലർ ഫാത്തിമ, വൈസ് പ്രസിഡന്റ് അസീം തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments