Recent-Post

ശക്തമായ കാറ്റിലും മഴയിലും പൊന്മുടി സംസ്ഥാന ഹൈവേയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു



വിതുര: ശക്തമായ കാറ്റിലും മഴയിലും പൊന്മുടി സംസ്ഥാന ഹൈവേയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. വിതുര ചേന്നൻപാറ പെട്രോൾ പമ്പിനു സമീപം റോഡരികിൽ നിന്ന മരമാണ് റോ‍ഡിലേക്കു പതിച്ചത്.




രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. ലൈനുകൾ ഏതാണ്ടു പൂർണമായി പൊട്ടി റോഡിലേക്കു വീണു. റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി വന്ന കെഎസ്ആർടിസി ബസ് അടക്കം റോഡിൽ കുടുങ്ങി. തുടർന്നു നെടുമങ്ങാട് ഭാഗത്തക്കുള്ള ബസുകളെ വിതുര കലുങ്ക് ജംക്‌ഷനിൽ നിന്നും കൊപ്പം, ചായം, എട്ടാംകല്ല്, പേരയത്തുപാറ വഴിയും വിതുരയിലേക്കു വരികയായിരുന്ന ബസുകളെ പേരയത്തുപാറ,– ചായം വഴിയും തിരിച്ചുവിട്ടു. ഫയർ ഫോഴ്സ് അധികൃതരും കെഎസ്ഇബി ജീവനക്കാരും എത്തിയാണ് ഹൈവേയിലെ മരം മുറിച്ചു നീക്കിയത്. ഇതോടെ ഈ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 


ഇതുവഴി പോയ നേമം കാരയ്ക്കാമണ്ഡപം സ്വദേശികളായ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ നിന്നൊഴിവായത് തലനാരിഴയ്ക്കാണ്. ഇരുചക്ര വാഹനങ്ങളും സമയം ഇതുവഴി സഞ്ചരിച്ചുവെങ്കിലും ഭാഗ്യം തുണച്ചു.

Post a Comment

0 Comments