Recent-Post

കെഎസ്ആർടിസി ബസിൽ ഒരു വയസായ കുഞ്ഞിന്റെ വള മോഷ്ടിച്ച പ്രതിയെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു

 


നെടുമങ്ങാട്: കെഎസ്ആർടിസി ബസിൽ ഒരു വയസായ കുഞ്ഞിന്റെ വള മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ആനാട് വേട്ടംമ്പളി ലക്ഷം വിട്ടിൽ ശ്യാമള (63) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇന്നലെ വൈകുനേരം അഞ്ചു മണിയോടടെയായിരുന്നു സംഭവം. മാണിക്കൽ കയിരകുളം സ്വദേശിയായ രശ്മിയുടെ ഒരു വയസായ കുഞ്ഞിന്റെ വളയാണ് ശ്യാമള മോഷ്ടിച്ചത്. നെടുമങ്ങാട് ബസ് സ്റ്റാഡിൽ നിന്നും വിട്ടിലേക്ക് പോകുന്നതിനായി ആയൂർ ബസിൽ കയറിയ രശ്മിയുടെ കയ്യിലിരുന്ന 
കുഞ്ഞിന്റെ കൈയ്യിൽ കിടന്ന വള ഊരി എടുക്കുകയും കുഞ്ഞിൻറെ കരച്ചിൽ കേട്ട് നോക്കുമ്പോൾ പ്രതി ബസിൽ നിന്നും ഇറങ്ങി പോകാൻ ശ്രമിക്കുകയും യാത്രക്കാർ പ്രതിയെ നെടുമങ്ങാട് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.


നെടുമങ്ങാട് പോലിസ് സ്റ്റേഷനിൽ അഞ്ചു കേസും പാറശാല, നെയ്യാറ്റിൻകര, ഫോർട്ട്, പേരൂർക്കട, പോത്തൻകോട് എന്നി പോലിസ് സ്റ്റേഷനുകളിലും മോഷണ കേസുകളിൽ പ്രതിയാണ്. നെടുമങ്ങാട് എസ് എച്ച്.ഒ. അനീഷ്, എസ്.ഐ ധന്യപ്രകാശ്, അജി.എസ്. എഎസ്‌ഐ സീമ, സിപിഒ ദീപ, അനുപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Post a Comment

0 Comments