Recent-Post

എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് വൻ അപകടം




കൊട്ടാരക്കര:
എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് വൻ അപകടം. കൊട്ടാരക്കര പനവേലിയിൽ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേട്ടു. എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടു.


ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഫയർ ഫോഴ്സ് സംഘവും പൊലീസ് സ്ഥലത്തെത്തി. കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.


ടാങ്കര്‍ ലോറിയുടെ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തിനാണ് പരിക്കേറ്റത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന പ്രദേശത്തെ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചു.
  

Post a Comment

0 Comments