മെഡിക്കൽ റെപ്രസന്റേറ്റീവാണ് പ്രശാന്ത്.ഇയാളുടെ വീട്ടിൽ മാതാപിതാക്കളും മൂത്ത രണ്ട് ആൺമക്കളുമാണ് താമസിക്കുന്നത്.സഹോദരങ്ങൾ അവിവാഹിതരാണ്. ഹരിഷ്മയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃമാതാവ് നോക്കാറില്ലത്രേ. ഇതുസംബന്ധിച്ച് ഭർത്തൃമാതാവും ഹരിഷ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ട്. സംഭവദിവസം പ്രശാന്ത് ഹരിഷ്മയ്ക്ക് വാങ്ങി നൽകിയ ആക്ടീവ സ്കൂട്ടറിൽ പ്രശാന്തിന്റെ മാതാപിതാക്കൾ പോകാനൊരുങ്ങിയപ്പോൾ ഹരിഷ്മ തടസം നിന്നു. തുടർന്ന് പ്രശാന്ത് ഹരീഷ്മയെ അനുനയിപ്പിച്ച് മലയിൻകീഴിലെ വീട്ടിൽ കുഞ്ഞുമൊത്ത് ഓട്ടോറിക്ഷയിൽ പോകാൻ പണം നൽകി. ശേഷം ഇയാൾ രാവിലെ ഒൻപതു മണിയോടെ ജോലിക്ക് പോയി. അതിനുശേഷം വീണ്ടും അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കുണ്ടാകുകയും, തുടർന്ന് ഹരിഷ്മ മുറിക്കുള്ളിൽ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്നാണ് ഹരിഷ്മയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്. മകൾ മുറിക്കുള്ളിൽ കയറി കൃത്യം നടത്തുന്ന സമയം ഭർത്തൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ തൊട്ടിൽക്കയറിലാണ് തൂങ്ങുന്നത്. ഏറെനേരം കഴിഞ്ഞിട്ടും ഹരിഷ്മ പുറത്തേക്ക് വരാത്തതിനെ തുടർന്നാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.തിരുവനന്തപുരത്ത് ജോലിക്ക് പോയിരുന്ന ഹരിഷ്മയുടെ ഭർത്താവ് പ്രശാന്ത് എത്തിയാണ് കതക് ചവിട്ടി പൊളിച്ചതെന്നാണ് ഭർത്തൃവീട്ടുകാർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് ജയൻ പറയുന്നത്. മകൾക്ക് മലയിൻകീഴ് 12 ലക്ഷം രൂപ വില വരുന്ന വസ്തുവും 6 പവന്റെ സ്വർണാഭരണങ്ങളും കല്യാണസമയത്ത് നൽകിയിരുന്നു. എന്നാൽ സ്ത്രീധന പ്രശ്നവുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊവിഡ് സമയത്തായിരുന്നു ഇവരുടെ വിവാഹം.പൊലീസ് ഇരുവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.