Recent-Post

നെടുമങ്ങാട് ഗവ. കോളേജ് ഇക്കണോമിക്സ് വിഭാഗം ശ്രദ്ധ മെമ്മോറിയൽ ഇൻ്റർ കൊളീജിയേറ്റ് ഫെസ്റ്റ് 'പ്രതിധ്വനി' യുടെ ആദ്യ എഡിഷൻ സംഘടിപ്പിച്ചു



നെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളേജ് ഇക്കണോമിക്സ് വിഭാഗം ശ്രദ്ധ മെമ്മോറിയൽ ഇൻ്റർ കൊളീജിയേറ്റ് ഫെസ്റ്റ് 'പ്രതിധ്വനി' യുടെ ആദ്യ എഡിഷൻ സംഘടിപ്പിച്ചു. ക്വിസ്, സ്പോട്ട് ഫോട്ടോഗ്രഫി,ഡിബേറ്റ്, ട്രഷർ ഹണ്ട്, എന്നീ ഇനങ്ങളിൽ മത്സരം നടത്തി. മത്സരവിജയികൾക്ക് ഏകദേശം അരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിച്ചത്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.


 


കോളേജ് പ്രിൻസിപ്പാൾ ഡോ. ഷീലാകുമാരി എൽ പരിപാടി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ശ്രീലക്ഷ്മി ഐ എ എസ് (അഡീഷണൽ കമ്മീഷണർ - I, സ്‌റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെൻ്റ്) സമ്മാനദാനം നിർവഹിച്ചു. ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എബിൻ മാത്യു, ഡോ.അലക്സ് എൽ, ഷിജി എച്ച്, ഡോ. രതീഷ് കൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments