പാലോട്: പെരിങ്ങമ്മല ഇക്‌ബാൽ കോളജിലെ കെ എസ് യുവിന്റെ ആർട്‌സ് ക്ലബ് സെക്രട്ടറി എംകോം വിദ്യാർഥി എസ്. മുഹമ്മദ് ഷെഫീഖിന് ബസിനുള്ളിൽ ക്രൂരമർദനം. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ ഷെഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നിൽ എസ്എഫ്ഐ പ്രവർത്തകരും സിപിഎം പ്രാദേശിക നേതാക്കളുമെന്നാണ് പരാതി. വടികളുമായി ബസിനുള്ളിൽ കയറി ഷെഫീക്കിനെ മർദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണു പരാതി. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേർക്കെതിരെ ഷെഫീഖ് പാലോട് പൊലീസിൽ പരാതി നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.