നെടുമങ്ങാട്: സിദ്ധാർത്ഥിൻ്റെ മരണത്തിൽ അന്വേഷണം നിഷ്പക്ഷമായി പോകുമെന്ന് മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയാന്‍ പിണറായി വിജയനാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വിചാരണയും കൊലപാതകവുമാണ് പൂക്കോട് ക്യാംപസില്‍ നടന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുക എന്ന ആവശ്യമുയർത്തി നെടുമങ്ങാട് നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ആഡംബര ബസില്‍ യാത്ര ചെയ്ത പിണറായി, നെടുമങ്ങാട് വന്ന് എന്തുകൊണ്ട് സിദ്ധാര്‍ഥിന്‍റെ മാതാപിതാക്കളെ കണ്ടില്ലെന്ന് മുരളീധരൻ ചോദിച്ചു. എസ്എഫ്ഐയുടെ ക്രിമിനല്‍ സംഘത്തെ രക്ഷപെടുത്താന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് പിണറായിക്ക് ബോധ്യമുണ്ട്. മകന് നീതി തേടി അലഞ്ഞ ഈച്ചരവാര്യരെ പോലെ സിദ്ധാര്‍ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് നടത്തുന്ന പോരാട്ടത്തിന് പിന്തുണ നൽകും.
എസ്എഫ്ഐ എന്നാല്‍ ക്രിമിനല്‍ കൂട്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കേരളത്തിന് ബോധ്യമായി. കേരളത്തിലെ ലഹരിമാഫിയയുടെ വിതരണക്കാര്‍ എസ്എഫ്ഐ ആണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുച്ചൂടും മുടിക്കുന്ന ക്രിമിനല്‍ സംഘത്തിന്‍റേ പേരാണ് എസ്എഫ്ഐ എന്നും വി.മുരളീധരൻ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.