Recent-Post

സിദ്ധാർത്ഥന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു



നെടുമങ്ങാട്:
വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി എസ്എഫ്ഐ റാഗിങ്ങിനിടെ ക്രൂരമായി കൊല്ലപ്പെട്ട കുറക്കോട് സ്വദേശി സിദ്ധാർത്ഥന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. അഡ്വ. മാത്യു കുഴൽ നാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.


 
നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് താഹിർ നെടുമങ്ങാടിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ, അഡ്വ.അഭിജിത്ത് എസ് കെ, ഫൈസൽ നന്നാട്ടുകാവ്,സൈദലി കൈപ്പാടി, റിങ്കു പടിപ്പുരയിൽ, ശരത് ശൈലേശ്വരൻ, ബാഹുൽ കൃഷ്ണ, നെട്ടയിൽ ഷിനു, അഫ്സൽ വാളിക്കോട് മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണിക്കുട്ടൻ നായർ ഷൈജു,അഖിൽ ചന്ദ്രൻ ഗോകുൽ,അരുൺ, രിഫായി,എന്നിവർ നേതൃത്വം നൽകി. യുഡിഎഫ് നേതാക്കന്മാരായ ശശി തരൂർ എംപി,ഡിസിസി പ്രസിഡന്റ് പാലോട് രവി, ഷിബു ബേബിജോൺ, സി പി ജോൺ, വിഎസ് ശിവകുമാർ, ഡിസിസി ഭാരവാഹികളായ അഡ്വ എം. മുനീർ,അഡ്വ ബാജി, നെട്ടറച്ചിറ ജയൻ, കല്ലയം സുകു, അഡ്വ.തേക്കട അനിൽകുമാർ, വെമ്പായം അനിൽകുമാർ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.


വൈകുന്നേരം നടന്ന സമാപന സമ്മേളനം അഡ്വ.അടൂർ പ്രകാശ് എംപി ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കും താഹിർ നെടുമങ്ങാടിനും നാരങ്ങാനീര് നൽകി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം  പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ചു. മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് പ്രസ്ഥാനം കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി പറഞ്ഞു. 

Post a Comment

0 Comments