Recent-Post

ജി. കാർത്തികേയൻ അനുസ്മരണം ഇന്ന് വിതുരയിൽ


 

വിതുര: പഴയ ആര്യനാട് മണ്ഡലത്തെയും അരുവിക്കരയുടെയും കാൽ നൂറ്റാണ്ട് കാലം നിയമസഭ അംഗവും നിയമസഭ സ്പീക്കറുമായിരുന്ന ജി കാർത്തികേയന്റെ വേർപാടിന് ഒൻപത് വർഷം തികയുന്നു. ജി. കാർത്തികേയന്റെ ഓർമ്മകളുമായി കോൺഗ്രസ്‌ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തുന്നു.


ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിതുര കലുങ്ക് ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ, ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അടൂർ പ്രകാശ് എംപി, പാലോട് രവി, വിതുര ശശി, ബി.ആർ.എം ഷഫീർ, കെ.എസ് ശബരീനാഥൻ തുടങ്ങിയവർ പങ്കെടുക്കും. 


Post a Comment

0 Comments