
ആനാട്: ആനാട് ഗ്രാമപഞ്ചായത്തിലെ നാഗച്ചേരിയിലുള്ള പ്രവർത്തനരഹിതമായ യുവജന വേദിയുടെ കെട്ടിടം സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു കയ്യേറിയതായി പരാതി. ആനാട് ഗ്രാമപഞ്ചായത്തിൽ 1992 ൽ സ്ഥാപിതമായ യുവജന വേദിക്ക് ആസ്ഥാന മന്ദിരം നിർമിക്കാൻ ആനാട് കുളക്കിയിൽ കൃഷ്ണൻ നായർ സംഭാവന ചെയ്ത സ്ഥലത്ത് സമിതി ആ സ്ഥാന മന്ദിരം നിർമ്മിച്ച് പ്രവർത്തിച്ചു വരികയായിരുന്നു എന്നാൽ 2010ൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കെട്ടിടത്തിൽ വച്ച് കൊല്ലപ്പെടുകയും തുടർന്ന് ഈ സമിതി പ്രവർത്തന രഹിതമാകുകയും ചെയ്തു.


തുടർന്ന് ഗ്രാമപഞ്ചായത്തു ഈ കെട്ടിടം പൂട്ടി താക്കോൽ കൈവശം സൂക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കോൺഗ്രസ് ഭരണ സമിതി ആനാട് സുരേഷ് പ്രസിഡന്റ് ആയിരുന്ന 2015 -20 കാലഘട്ടത്തിലും തൽസ്ഥിതി തുടർന്നു വന്നിരുന്നു. ഒരാഴ്ചയായി സിഐടിയു കെട്ടിടം കൈവശപ്പെടുത്തി ബോർഡ് സ്ഥാപിചു.പൊതു സ്ഥാപനങ്ങളുടെ സ്ഥലം കയ്യേറുന്ന ഈ നിയമവിരുദ്ധ പ്രവർത്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കയ്യേറ്റം ഒഴിപ്പിച്ച് പൊതു സ്ഥലം വീണ്ടെടുക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും മുൻ ഗ്രാമപഞ്ചായത്ത് അംഗം. പുത്തൻ പാലം ഷഹീദും ജില്ലാ കളക്ടക്ക് പരാതി നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.