
തിരുവനന്തപുരം: 01/01/1977ന് മുൻപായി വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതക്കനുസരിച്ച് പട്ടയം നൽകാനുള്ള നടപടിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവര ശേഖരണം നടത്തുന്നു. ഇതിലേക്കുള്ള നിശ്ചിത ഫോറത്തിന്റെ മാതൃക എല്ലാ വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്.

പൂരിപ്പിച്ച വിവര ശേഖരണ ഫോറവും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം മാർച്ച് 15ന് മുൻപായി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ സമർപ്പിക്കണം. ഈ വിവരേേശഖരണത്തിൽ വനമേഖലയിലുള്ള ബന്ധപ്പെട്ട എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.