Recent-Post

ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി



വിതുര: ഗാന്ധി രക്തസാക്ഷിത്വ ദിനാചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി. ആനപ്പാറ ജംഗ്ഷനിൽ ചേർന്ന സംഗമം ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.




കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.കെ. ഉവൈസ്ഖാൻ, ഡിസിസി അംഗം വി. അനിരുദ്ധൻ നായർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ എസ്.ഉദയകുമാർ, ബി. എൽ. മോഹനൻ, ബി.മുരളീധരൻ നായർ, ഒ.ശകുന്തള, പഞ്ചായത്ത് അംഗം ലതകുമാരി, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ഷാജി. സി, സുനിൽ. എസ്. നായർ, എൻ മണികണ്ഠൻ, അനീഷ് കരിപ്പാലം, തുളസി അമ്മാൾ,അനിൽകുമാർ.എസ് , റോബിൻസൺ, റ്റി. സുനിൽകുമാർ, രാജു കല്ലാർ, ഷാജഹാൻ, മല്ലൻകാണി, ലതകുമാരി, ബി.അംബിക, ആനപ്പാറ രവി, കളത്തിൽ ബേബി, ജോയി.സി.പുത്തൻപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments