Recent-Post

ഐടിഐ കളിലെ സമയക്രമം പുനഃക്രമീകരിക്കണം; എല്ലാ ശനിയാഴ്ചയും ഐടിഐ കളിൽ പഠിപ്പ് മുടക്കും; എബിവിപി



തിരുവനന്തപുരം: കേരളത്തിലെ ഐടിഐ കളിൽ സർക്കാർ നടത്തുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ്. ഡയറ്കടർ ജനറൽ ഓഫ് ട്രെയിനിങ് (ഡിജിടി) കഴിഞ്ഞ വർഷം ജൂലൈയിൽ ഐടിഐ സിലബസ് പരിഷ്ക്കരിച്ച് 1200 മണിക്കൂറുകളായി നിജപ്പെടുത്തിയിരുന്നു. ഇത് വകവെക്കാതെയാണ് സർക്കാർ കേരളത്തിലെ ഐടിഐ കളിൽ 1800 മണിക്കൂറുകൾ വേണമെന്ന് വാശി പിടിക്കുന്നത്. എൻജിനിയറിങ്, ഡിപ്ലോമ, കോളേജുകളിലെല്ലം 5 ദിവസമാണ് ക്ലാസെന്നിരിക്കെ ഐടിഐ കളിൽ മാത്രം 6 ദിവസം ക്ലാസുകൾ തുടർന്ന് പോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.




വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസത്തിനും അവധി ദിനങ്ങളിലെ ജോലി സാധ്യതകൾക്കുമാണ് സർക്കാരിൻ്റെ മുട മുടന്തൻ നയം വിലങ്ങുതടിയാവുന്നത്. ഡിജിടി യുടെ നിർദ്ദേശപ്രകാരം ഐടിഐ കളിൽ ഭാഷ പഠനവും, ലൈബ്രറി, കായിക വിദ്യാഭ്യാസം എന്നിവയ്ക്കും സമയം നൽകണമെന്നിരിക്കെ കേരളത്തിലെ ഐടിഐ കളിൽ ഈ നിർദ്ദേശങ്ങളൊക്കെ കാറ്റിൽ പറത്തുകയാണ്. 


ഡിജിടിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കോഴിക്കോട് എൻഎസ്ടിഐ യിലും തിരുവനന്തപുരം ആർവിടിഐ യിലും അഞ്ചു ദിവസമാണ് ക്ലാസുകൾ.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടിഐ കളിൽ 6 ദിവസവും. കഴിഞ്ഞ ദിവസങ്ങളിൽ എബിവിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഐടിഐ കോളേജുകളിൽ നടത്തിയ ഒപ്പുശേഖരണ പരിപാടിയിൽ വലിയ രീതിയിലുള്ള വിദ്യാർത്ഥി പങ്കാളിത്തമാണ് ഉണ്ടായത്. സൈൻ എഗനിസ്റ്റ് 6 ഡേ ട്രെയിനിങ് എന്ന രീതിയിലാണ് ഐടിഐകളിൽ പ്രതിഷേധ പ്രചരണം നടത്തിയത്. ഐടിഐ വിദ്യാർത്ഥികൾക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ അനിശ്ചിത കാലത്തേക്ക് എല്ലാ ശനിയാഴ്ചയും ഐടിഐ കളിൽ എബിവിപി വിദ്യാർത്ഥികളോട് ക്ലാസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും പഠിപ്പ് മുടക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനവ്യപകമായി പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും എവിബിപി അറിയിച്ചു.

Post a Comment

0 Comments