നെടുമങ്ങാട്: വഴയില - പഴകുറ്റി നാലുവരിപാതയുടെ വികസനത്തിന്റെ ഭാഗമായി വഴയില ടൗണ്‍ മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെ ആദ്യ റീച്ചില്‍ ഉള്‍പ്പെട്ടുവരുന്ന കരകുളം മേല്‍പാലം ടെന്‍ഡര്‍ചെയ്തതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
കരകുളം പാലം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മേല്‍പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി 300 മീറ്റര്‍ അപ്രോച്ച് റോഡും, 375 മീറ്റര്‍ ഫ്ലൈഓവറുമാണ്, 675 മീറ്റര്‍ നീളവും, 16.75 മീറ്റര്‍ വീതിയുമാണ് ഫ്ലൈഓവറിനുള്ളത്. 50 കോടി രൂപ ചിലവിലാണ് മേല്‍പാലം നിര്‍മ്മിക്കുന്നത്. ആദ്യ റീച്ചില്‍ ഭൂമി വിട്ടുനല്‍കുന്ന ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുകയായി നല്‍കുന്നത് 117.78 കോടി രൂപയാണ് . കഴിഞ്ഞ ദിവസം മന്ത്രി ജി .ആർ. അനിലിന്റെ അധ്യക്ഷതയിൽ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവൃർത്തികളുടെ അവലോകന യോഗം ചേർന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെന്‍ഡറിങ്ങ് നടപടികള്‍ വേഗത്തിലായത്.
.png)
വഴയില മുതൽ പഴകുറ്റി വരെ 9.5 കിലോമീറ്ററും, പഴകുറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച കച്ചേരി നട വഴി പതിനൊന്നാം കല്ല് വരെയുള്ള 1.740 കിലോമീറ്റർ ഉൾപ്പെടുന്ന 11.24 കിലോമീറ്റർ ആണ് നാലുവരി പാതയാകുന്നത്. 21 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് 15 മീറ്റർ ടാറിങ്ങും രണ്ടുമീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേയിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 614 കോടി രൂപയും റോഡ് ഫ്ലൈഓവർ വർക്കുകൾക്കായി 345 കോടിയും ഉൾപ്പെടെ 960 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.