Recent-Post

ഗാന്ധി സ്മൃതിയും വിശ്വശാന്തി ദിനാചരണവും സംഘടിപ്പിച്ചു

മൂഴി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതിയും വിശ്വശാന്തി ദിനാചരണവും ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.



മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗാന്ധിയൻ കർമ്മവേദി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് സി രാജലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കെ സോമശേഖരൻ നായർ, പനവൂർ ഹസൻ, നെടുമങ്ങാട് ശ്രീകുമാർ, പനവൂർ നൗഷാദ് മൗലവി, വഞ്ചുവം ഷറഫ്, പുലിപ്പാറ യൂസഫ്,ഡോക്ടർ കണ്ണൻ തത്തംകോട്, മുഹമ്മദ് ഇല്യാസ്,പോങ്ങനാട് ഷാജി, മണ്ണയിൽ വിജയകുമാരി, പറയങ്കാവ് സലീം, മുക്കിക്കടയിൽ സെയ്ദത്ത് ബീവി, രാജൻ പള്ളിമുക്ക്, ജെ ബാബു, റംല ബീവി തുടങ്ങിയവർ സംസാരിച്ചു

 

Post a Comment

0 Comments