Recent-Post

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ആകാശത്തെ അത്ഭുങ്ങളിലേക്ക് സ്വാഗതം, നൈറ്റ് സ്‌കൈവാച്ചിങ്ങിനു തുടക്കമായി



തിരുവനന്തപുരം: ഗോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നൈറ്റ് സ്‌കൈവാച്ച് ആന്‍ഡ് ടെന്‍ഡിങ്ങിനു തുടക്കമായി. സ്‌കൈവാച്ചിങ്ങില്‍ പങ്കെടുക്കാന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ആദ്യ സംഘം ഇന്നലെ വൈകിട്ട് നാലുമണിയോടെ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സജ്ജമാക്കിയ ടെന്റുകളിലെത്തി. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ആധുനിക ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വാന നിരീക്ഷണ ക്യാംപ് വൈകിട്ട് ഏഴു മണിയോടെ ആരംഭിച്ചു. 


വാന നിരീക്ഷണത്തിനു ശേഷം ടെന്റുകളില്‍ താമസവും ഭക്ഷണവും ഫെസ്റ്റിവലിലെ മുഴുവന്‍ പ്രദര്‍ശനങ്ങളും ആസ്വദിക്കാനുള്ള ടിക്കറ്റും അടങ്ങുന്നതാണ് പരിപാടി. ഫെസ്റ്റിവല്‍ കാലയളവിലെ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലാണ് (ജനുവരി 27, 28, 30, ഫെബ്രുവരി 3, 4,6, 10, 11, 13 തീയതികളില്‍) സ്‌കൈവാച്ചിങ് ഉണ്ടാകുക. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പാക്കേജ് സംബന്ധിച്ച വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.


Post a Comment

0 Comments