Recent-Post

ആനാട് പാറയ്ക്കൽ മണ്ഡപം ദേവി ക്ഷേത്ര കോമ്പൗണ്ടിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു



ആനാട്:
ആനാട് പാറയ്ക്കൽ മണ്ഡപം ദേവി ക്ഷേത്ര കോമ്പൗണ്ടിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു. എംപിയുടെ ആസ്തി വികസന ഫണ്ട്‌ വിനുയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.




വാർഡ് മെമ്പർ ആർ അജയകുമാർ അദ്യക്ഷത വഹിച്ച ചടങ്ങിൽ പാറയ്ക്കൽ മണ്ഡപം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ വി ചന്ദ്രൻ പിള്ള, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, കോൺഗ്രസ്‌ ആനാട് മണ്ഡലം പ്രസിഡന്റ്‌ ഹുമയൂൺ കബീർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് ജി ചന്ദ്രൻ, എ മുരളീധരൻ നായർ, ആനാട് പി ഗോപകുമാർ, എസ്‌ മുജീബ്, ലാൽ എസ്‌ നായർ, ദീപു തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments