Recent-Post

ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു



നെടുമങ്ങാട്:
മഹാത്മ ഗാന്ധിയുടെ 76 മത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡൻറ് അഡ്വ. മഹേഷ് ചന്ദ്രന് പാതക കൈമാറി കൊണ്ട് കെ പി സി സി അംഗം രമണി പി നായർ ഉദ്ഘാടനം ചെയ്തു.




വാളിക്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച സ്മൃതി യാത്ര നെട്ട പഴകുറ്റി വഴി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ഡിസിസി ജന:സെക്രട്ടറി നെട്ടറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ബാജി. കല്ലയം സുകു, ടി.അർജുനൻ, അഡ്വ: അരുൺകുമാർ, ഷിനു നെട്ടയിൽ, മഞ്ചയിൽ റാഫി, നെട്ടിറച്ചിറ രഘു, ഹാഷിം റഷീദ്, സജാദ് മന്നൂർക്കോണം, മാണിക്യ വിളാകം റഷീദ്‌, ആഫ്സൽ വാളിക്കോട് തുടങ്ങിയവർ സംസാരിച്ചു.

  

Post a Comment

0 Comments