Recent-Post

തീരം റസിഡൻസ് അസോസിയേഷനിൽ സൗജന്യ ലീഗൽ ക്ലിനിക്ക്


അരുവിക്കര: മൈലമൂട് കേന്ദ്രമായി കഴിഞ്ഞ 20 വർഷക്കാലമായി പ്രവൃത്തിക്കുന്ന തീരം റസിഡൻസ് അസോസിയേഷനും നെടുമങ്ങാട് താലൂക്ക് ലീഗൽ സർവ്വീസും സംയുക്തമായി നടത്തുന്ന സൗജന്യ ലീഗൽ ക്ലിനിന്റെ ഓഫീസ് തീരം റസിഡൻസ് അസോസിയേഷനിൽ നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.ഒ മോഹൻ കുമാർ ഉദ്ഘാടനം ചെയിതു. മറ്റ് സംഘടനകൾ മാതൃകയായ പ്രവൃത്തനം നടത്തുന്ന തീരം റസിഡൻസ് അസോസിയേഷന്റെ ചരിത്രത്തിലെ നാഴികകല്ലായി മാറുവാൻ സൗജന്യ ലീഗൽ ക്ലിനിക്കിന് സാധിക്കും എന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.




അഡ്വ. എസ് അരുൺ കുമാർ ആദ്യ പരാതി സ്വീകരിച്ചു. എല്ലാ മാസവും 6, 22 തീയ്യതികളിൽ അരുവിക്കര പഞ്ചായത്തിലെ 20 വാർഡിലുള്ളവർക്കും ലീഗൽ ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയൻ നായർ, അസോസിയേഷൻ പ്രസിഡന്റ് സജിത്ത് രാജ് ആർഎസ്, സെക്രട്ടറി പ്രിജു. പിഎസ്, രഘുനാഥൻ നായർ ആർ.ഉമാദേവി, സുജാത, സുജിത, സുരേന്ദ്രൻ നായർ, ബെൻ റോയി, സുജ, സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments