Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനാട് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് സഹായ ഉപകരണം വിതരണം ചെയ്തു


ആനാട്: ഗ്രാമപഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് സഹായ ഉപകരണ വിതരണം ചെയ്തു. പദ്ധതി പ്രകാരം ആനാട് പഞ്ചായത്തിലെ നിർധനരും ശയ്യവാലാംബരായതുമായ വയോജനങ്ങൾക്ക് റിക്ലൈനിങ് വീൽചെയർ, ക്രോംപ്ലേറ്റഡ് വീൽചെയർ, ഫോൾഡിങ് വാക്കർ ഡീലക്സ്, ഹിയറിങ് എയ്ഡ് എന്നീ സഹായോപകരണങ്ങൾ ഗ്രാമ പഞ്ചായത്തിൽ വച്ച് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീകല ഉദ്‌ഘാടനം ചെയ്തു.




ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർമാരും, ഐ സി ഡി എസ് സൂപ്പർവൈസർ നീതു കെ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി, വികലാംഗക്ഷേമ ബോർഡിൽ നിന്നുള്ള അംഗങ്ങൾ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ എന്നിവർ പങ്കെടുത്തു.

  

Post a Comment

0 Comments