Recent-Post

ആനാട് പഞ്ചായത്തിൽ 'അങ്കണോത്സവം' നടന്നു




നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അങ്കണവാടി കുട്ടികളുടെ കലോത്സവം (അങ്കണോത്സവം ) ബഹു MLA ഡി കെ മുരളി ഉൽഘാടനം ചെയ്തു.



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ ശ്രീകല അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി സ്വാഗതം ആശംസിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ നീതു കെ ജേക്കബ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ പാണയം നിസാർ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിആർ ചിത്രലേഖ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ വാർഡ് മെമ്പർമാരായ റീന, അശ്വതി രഞ്ജിത്ത്, സജീം കൊല്ല, കവിത പ്രവീൺ, ആർ അജയകുമാർ, എ ബി കെ നാസർ, എസ് സുമയ്യ, ഷീബ ബീവി, എസ് ഗോപാലകൃഷ്ണൻ,ശേഖരൻ, കൊല്ലംകാവ് ജി അനിൽ, ആനന്ദവല്ലി, ഇരിഞ്ചയം സനൽ, ശിശു വികസന പദ്ധതി ഓഫീസർ ജെഷിത ഇ, പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഗ്രീഷ്മ ഗിരീഷ് റ്റി എന്നിവർ ആശംസ അറിയിച്ചു. ഐസിഡിഎസ് സൂപ്പർവൈസർമാരായ ചിത്ര, വിദ്യ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. പഞ്ചായത്ത്‌ സെക്രട്ടറി ബി റ്റി സുനി നന്ദി പറഞ്ഞു.


Post a Comment

0 Comments