

അതിവേഗ കോടതികളെന്ന വാക്കിനെ അന്വർഥമാക്കുന്ന തരത്തിലാണ് നെടുമങ്ങാട് പോക്സോ കോടതിയും പ്രവർത്തിക്കുന്നത്. പോക്സോ കേസുകളിൽ ഇത്രയും വേഗത്തിലുള്ള വിധി ഓരോ ഇരയുടെയും ആവശ്യമാണ്. 2016ലാണ് 11 വർഷം ശിക്ഷ വിധിച്ച കേസിനാസ്പദമായ സംഭവം. 19 സാക്ഷികളുണ്ടായിരുന്ന കേസിൽ 16 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 16 രേഖകളും ഹാജരാക്കി.

2017ലാണ് മൂന്നുവർഷം തടവ് വിധിച്ച സംഭവം നടന്നത്. 13 സാക്ഷികളുണ്ടായിരുന്ന കേസിൽ 10 സാക്ഷികളെ വിസ്തരിച്ചു. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സരിത ഷൗക്കത്തലിയും ലൈസൻ ഓഫീസർ സുനിതകുമാരിയും ഹാജരായി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.