Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തോക്ക് കാണിച്ചു ഭീഷണി; ആനാട്ട് പോത്തുകളെ കടത്തി കൊണ്ട് പോയി



നെടുമങ്ങാട്: ആനാട് നാഗച്ചേരിയിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്ന് പോത്തുകളെ കടത്തിക്കൊണ്ട് പോയതായി പരാതി. ഇന്നലെ പുലർച്ചെ ഒന്നരയോടെ മൂന്നു വാഹനങ്ങളിലായി വന്ന അഞ്ചംഗ സംഘമാണ് പോത്തുകളെ കടത്തിക്കൊണ്ട് പോയത്. പാലോട് പെരിങ്ങമ്മല സ്വദേശി അക്ബറിന്റെ ഫാമിൽ നിന്നാണ് തോക്കുചൂണ്ടി പോത്തുകളെ കടത്തിയത്.


മൂന്നു പിക്കപ്പിലായി എത്തിയ അഞ്ചോളം പേർ മാരകായുധങ്ങളുമായി കാവൽക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി മുബാറക്കിനെ ദേഹോദ്രവം ഏൽപ്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്ത ശേഷം എട്ടു പോത്തുകളെ പിക്കപ്പിൽ കയറ്റികൊണ്ട് പോയി. അതേസമയം അന്യസംസ്ഥാന തൊഴിലാളിയുടെ നിലവിളികേട്ട് പരിസരവാസികൾ എത്തുന്നതിനിടയിൽ പ്രതികൾ പോത്തുകളുമായി കടന്നു. നെടുമങ്ങാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments