Recent-Post

കോൺഗ്രസ്‌ ജന്മദിനാഘോഷം


വിതുര: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപകദിനം കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. മണ്ഡലത്തിൽ ഉൾപ്പെടുന്ന 13 ബൂത്ത്‌ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ ജംഗ്ഷനുകളിൽ കോൺഗ്രസ്‌ പതാക ഉയർത്തി. മധുരം വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാറ ജംഗ്ഷനിൽ നടന്ന മണ്ഡലം തല ആഘോഷ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ പതാക ഉയർത്തി.




കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എസ്. ഉദയകുമാർ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ലേഖ കൃഷ്ണകുമാർ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഒ.ശകുന്തള, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ബി. അംബിക, റ്റി. സുനിൽകുമാർ, തുളസി അമ്മാൾ, വാർഡ് പ്രസിഡന്റ്‌മാരായ സി. ധർമ്മരാജ്, രാജേഷ്. എസ്, ബൂത്ത്‌ പ്രസിഡന്റ്‌മാരായ ഉണ്ണി ആനപ്പാറ, ഷിബുകുമാർ, നേതാക്കളായ ആനപ്പാറ റഷീദ്, തേവിയോട് മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments