Recent-Post

അമൃത കൈരളി വിദ്യാഭവന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി "സ്പാസിയോ 23" സംഘടിപ്പിക്കുന്നു



നെടുമങ്ങാട്: നെടുമങ്ങാട്: അമൃത കൈരളി വിദ്യാഭവൻ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി "സ്പേഷ്യോ 2023" (SPAZIO - 23) എന്ന പേരിൽ  സയൻസ് ആൻഡ് ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നു. നവംബർ 23, 24, 25 തീയതികളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാ അസ്സിസ്റ്റന്റ് കളക്ടർ അഖിൽ വി. മേനോൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും ഇന്റർ സ്കൂൾ കോമ്പറ്റീഷൻ രാഹുൽ ഈശ്വർ നയിക്കും. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, വിവിധ എഞ്ചിനീയറിംഗ് കോളേജുകൾ, തുടങ്ങിയവർ പങ്കെടുക്കുന്നു. ക്വിസ് മത്സരങ്ങൾ, എം ജയചന്ദ്രൻ സംഗീതം നൽകിയ സിനിമാഗാനങ്ങളുടെ മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. എക്‌സിബിഷനും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് വർത്താ സമ്മേളനത്തിൽ അറിയിച്ചു. അമൃത കൈരളി സ്കൂളിൽ നടന്ന പത്രസമ്മേളനത്തിൽ മാനേജർ ജി.എസ് സജികുമാർ, പ്രിൻസിപ്പൽ എസ്.സിന്ധു എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments