Recent-Post

മൈലം ജി.വി.രാജ സ്കൂളിന് സമീപം വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ



നെടുമങ്ങാട്: മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിന് സമീപത്തെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചെറിയ മഴ പെയ്താൽ പോലും വെള്ളത്തിലാകുന്ന അവസ്ഥയിലാണ് ഈ റോഡ്. ഇതുവഴി യാത്ര ചെയ്യുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും സുഗമമായി യാത്രചെയ്യാനാകാതെ ഏറെ ബുദ്ധിമുട്ടുകയാണ്.




മൈലത്തും പരിസരപ്രദേശങ്ങളിലും പൈപ്പ് ഇടുന്നതിനു വേണ്ടി വാട്ടർ അതോറിറ്റി അധികൃതർ റോഡരുകിൽ കുഴി എടുത്തിരുന്നു. ഇതു കാരണം റോഡിൻ്റെ വശങ്ങളിലുണ്ടായ മൺകൂനകൾ കാരണം ഓടകൾ അടഞ്ഞും മറ്റു പാഴ്ചെടികൾ വളർന്നും മഴവെള്ളം ഒലിച്ചുപോകാൻ പറ്റാത്ത സ്ഥിതിയുണ്ടായി. ഇതുകാരണമാണ് റോഡിൽ സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മഴവെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതു കാരണം റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ വിവരം പഞ്ചായത്തിനെയും വാട്ടർ അതോറിറ്റി അധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് അടിയന്തിരമായി ഗതാഗതം സുഗമമാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.


Post a Comment

0 Comments