Recent-Post

കഞ്ചാവ് വിതരണത്തിനിടെ മൂന്ന് യുവാക്കളെ നെടുമങ്ങാട്ട് പിടികൂടി





നെടുമങ്ങാട്: കഞ്ചാവ് വിതരണത്തിനിടെ മൂന്ന് യുവാക്കളെ പിടികൂടി. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന്‍ (26), അഖില്‍ജിത്ത് (26), അരുണ്‍ രാജീവന്‍ (25) എന്നിവരെയാണ് നെടുമങ്ങാട് എക്‌സൈസ്സ് വിഭാഗം അറസ്റ്റുചെയ്തത്.


നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് ജോസഫും സംഘവും ചേര്‍ന്ന് ജെംസ് ഫൗണ്ടേഷന്‍ ഹോസ്റ്റല്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇരുചക്ര വാഹനങ്ങളിൽ ആനാട്, കല്ലിയോട്, പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘമാണിവരെന്ന് എക്‌സൈസ് അറിയിച്ചു.


ഇവരിൽനിന്ന് 41 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഹോണ്ട ഡിയോ, ഹോണ്ട ആക്റ്റീവ സ്‌കൂട്ടറുകളും ബജാജ് ബൈക്കും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസര്‍മാരായ വി. അനില്‍കുമാര്‍, ആര്‍. എസ്. സജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. സജിത്ത്, വി.എച്ച്. പ്രവീണ്‍ കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷഹീന ബീവി, അശ്വതി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments