


ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുളള വസ്തു വാങ്ങാനെന്ന വ്യാജേന 37,45,000 രൂപയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് തട്ടിയെടുത്തത്. ഒക്ടോബര്‍ ആദ്യം ഒന്നാം പ്രതി പ്രിയ ജയചന്ദ്രനേയും, ഭാര്യയേയും സമീപിച്ച്, വസ്തു ഇഷ്ടമായതായി ബോധ്യപ്പെടുത്തിയശേഷം, മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ധിഖിനെ ഭര്‍ത്താവാണെന്നും, അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി പരാതിക്കാരുടെ മൂന്നാളത്തെ വീട്ടിലെത്തി കച്ചവടം ഉറപ്പിച്ചു. ഇവിടെ വച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കുകയും, വില്‍പ്പന കരാര്‍ തയ്യാറാക്കി വസ്തു വാങ്ങാമെന്ന് ദമ്പതികളെ വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ്, തങ്ങളുടെ പേരില്‍ പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്‍മേല്‍ വായ്പയുണ്ടെന്നും, അത് അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയ വായ്പ ലഭിക്കുകയുള്ളൂവെന്നും പ്രതികള്‍ വസ്തു ഉടമയെ അറിയിച്ചു.


നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
പ്രിയയ്ക്ക് കഴക്കൂട്ടം, വട്ടപ്പാറ പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം, കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐമാരായ എംമനീഷ്, ശ്യാമ കുമാരി, എസ് സി പി ഓ രാധാകൃഷ്ണപിള്ള, സി പി ഓമാരായ സൂരജ് , ശ്യാംകുമാര്‍, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തുടനീളം ഇത്തരം തട്ടിപ്പുകള്‍ നടത്തിവരുന്ന സംഘം, തട്ടിയെടുക്കുന്ന പണം ആര്‍ഭാട ജീവിതത്തിനായി ചിലവഴിക്കുകയാണെന്ന് പൊലീസിനോട് സമ്മതിച്ചു. പ്രദേശങ്ങള്‍ മാറിമാറി ആഡംബര വീടുകള്‍ എടുത്ത് താമസിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. വാഹനങ്ങളും, വില കൂടിയ ഫോണുകളും, സ്വര്‍ണാഭരങ്ങളും വാങ്ങുകയും പതിവാണ്. ഇത്തരത്തില്‍ ആര്‍ഭാടജീവിതം നയിച്ചുവന്ന പ്രതികളെ തന്ത്രപരമായാണ് അടൂര്‍ പൊലീസ് കുടുക്കിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.