Recent-Post

പ്രഥമ ഗ്രാമസേവാസമിതി ഗാന്ധിജയന്തി പുസ്‌ക്കാരം കെ. ഗംഗാധരന് നൽകി ആദരിച്ചു



വലിയമല: ഗ്രന്ഥശാല പ്രസ്ഥാനത്തിന് സുദീർഘകാലയളവിൽ നേതൃത്വം നൽകുകയും നാട്ടിൻപുറങ്ങളിൽ ഗ്രന്ഥശാലകളും വായനശാലകളും തുടങ്ങുന്നതിനു മുന്നിൽ നിന്നു പ്രയത്നിക്കുകയും ഒപ്പം നാട്ടിൽ അക്ഷരവെളിച്ചം പകരാൻ നടത്തിയ നിസ്തുലപ്രവർത്തനങ്ങൾക്ക് ജന്മനാടിന്റെ ആദരവായി ഒന്നാമത് ഗ്രാമസേവാസമിതി ഗാന്ധിജയന്തി പുരസ്‌കാരം കെ. ഗംഗാധരന് നൽകി ആദരിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




ഗ്രന്ഥശാല പ്രസിഡന്റ്‌ ആർ. ദിലീപ് കുമാർ, കൗൺസിലർ വിദ്യാവിജയൻ, പ്രോഗ്രാം കൺവീനർ വലിയമലസുരേഷ് എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു മെമോന്റോ കൈമാറി. സെക്രട്ടറി എസ് സതീശൻ, കമ്മിറ്റി അംഗങ്ങളായ ഭൂവനചന്ദ്രൻ നായർ, ഡി സുനിൽ, എസ്. സീന, ഷീജ, ലൈബ്രേറിയൻ അരുൺകൃഷ്ണൻ, ഗ്രന്ഥശാല അംഗങ്ങൾ ബാലവേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
 

ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ യുവാക്കളുടെ സാന്നിധ്യം ഉറപ്പാക്കുകയും വായനാശീലം വളർത്തുവാൻ വൈവിദ്യമാർന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഗംഗാധരൻ പറഞ്ഞു. സ്വകാര്യ ശേഖരത്തിൽ നിന്നും 125 പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് കൈമാറി.


Post a Comment

0 Comments