
നെടുമങ്ങാട്: വീടിനു മുന്നിൽവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ. വിതുര മേമല കമല നിവാസിൽ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്മൽ മൻസിലിൽ മുഹമ്മദ് ആഷിക് (19) എന്നിവരാണ് അറസ്റ്റിലായത്.


കരുപ്പൂർ കുടവൂർ ദേവീക്ഷേത്രത്തിനു സമീപം ശ്രീകൃഷ്ണ വിലാസത്തിൽ ബി.മുകേഷിന്റെ ബൈക്ക് ആണ് കഴിഞ്ഞ 25- ന് രാത്രി ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്ക് തമ്പാനൂർ ഫ്ലൈ ഓവറിന് അടിയിൽ കൊണ്ടുചെന്ന് വെച്ചശേഷം രാവിലെ ഇവർ തിരികെ വന്നു. അടുത്ത ദിവസം ഈ വണ്ടി എടുക്കാൻ പോകുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.