Recent-Post

ആനാട്ട് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ആനാട്: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനാട് ആയുർവേദ ആശുപത്രിക്ക് സമീപം നിലയം വീട്ടിൽ ശ്രീകുമാരന്റെ മകൾ അശ്വതി (22) നെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



വിതുര ചായം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്ന അശ്വതി ഇയാളുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ, യുവാവിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും, പ്രശ്നം സംസാരിക്കാൻ ബുധനാഴ്ച ഉച്ചയോടെ ഇവരെ ആനാട്ടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

തുടർന്ന് ഇരുകൂട്ടരും പരസ്പരം സംസാരിക്കവേ ഉണ്ടായ വാക്കു തർക്കം കയ്യേറ്റമായി മാറിയെന്നും പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് ഇരുകൂട്ടരെയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് തർക്കം പരിഹരിച്ച് വിട്ടിരുന്നു.തുടർന്ന് ബുധൻ രാത്രി 8 മണിയോടെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

Post a Comment

0 Comments