Recent-Post

ബൈക്ക് കത്തിച്ചതിനും അയൽവാസിയെ കൊല്ലാൻ ശ്രമിച്ച കേസിലേയും പ്രതികൾ അറസ്റ്റിൽ



നെടുമങ്ങാട്: ബൈക്ക് കത്തിച്ചതിനും അയൽവാസിയെ കൊല്ലാൻ ശ്രമിച്ച കേസിലേയും പ്രതികൾ അറസ്റ്റിൽ. പേരുമല അശ്വതി ഭവനിൽ അനൂപ്(27) പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനു എന്നു വിളിക്കുന്ന അനീഷ് (27)എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.




കഴിഞ്ഞ ഓഗസ്റ്റ് 20ന് അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻ വീട്ടിൽ രജിത്തിന്റെ ബൈക്ക് പ്രതികൾ കത്തിച്ച് നശിപ്പിക്കുകയും തുടർന്ന് സെപ്റ്റംബർ 8ന് രജിത്തിന്റെ വീട്ടിൽ കയറി ദേഹോപദ്രവം ഏല്പിച്ച് കൊല ചെയ്യാൻ ശ്രമിച്ചതിനുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരുടെ നേതൃത്ത്വത്തിൽ എസ്.ഐ.ശ്രീലാൽ ചന്ദ്രശേഖർ, എസ്.സി.പി.ഒ മാരായ ബിജു, രജിത്, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


Post a Comment

0 Comments