
തിരുവനന്തപുരം: നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ (നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം. നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവ് (നഴ്സുമാര്‍ക്ക് എല്ലാ ദിവസവും അഭിമുഖങ്ങള്‍ക്ക് അവസരം).
യു.കെ യിലെ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേക്കും നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.
നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ഒ.ഡി.പി) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും. ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാരുടെ (ഒ.ഡി.പി) അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്.
നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി യു.കെ സ്കോറുമുളള ഉദ്യോഗാഥികള്‍ക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി ഇല്ലാത്ത ഉദ്യോഗാർഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും ആറ് മാസത്തിനകം ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം-മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.