
നെടുമങ്ങാട്: 1498-ാം നബിദിനത്തോടനുബന്ധിച്ച് മഅ്ദിൻ സി എം ക്യാമ്പസിന്റെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നെടുമങ്ങാട് നടന്ന നബിദിന സ്നേഹാലി പ്രൗഢഗംഭീരമായി. കോട്ടുപ്പാ മഖാമിൽ നിന്ന് വാളിക്കോട് ഇമാം സിദ്ധീഖ് അഹ്സനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച റാലി സയ്യിദ് മിസ്ബാഹ് കോയ അൽ ബാഫഖി തങ്ങൾ കന്യാകുളങ്ങര ഉദ്ഘാടനം ചെയ്തു. മഅ്ദിൻ സി എം ക്യാമ്പസ്, കേരള മുസ്ലിം ജമാ അത്ത്, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എം.എ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


പ്രവാചക പ്രകീർത്തന ഈരടികളും മൗലിദും ആലപിച്ചു നീങ്ങിയ വർണാഭമായ റാലിയിൽ പൊതുജനങ്ങളും മഅ്ദിൻ സി എം ക്യമ്പസ് വിദ്യാർത്ഥികളുമടക്കം നൂറു കണക്കിന് വിശ്വാസികൾ അണിനിരന്നു. ബഹുസ്വര സമൂഹത്തിൽ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകൾ, കാർഷികരംഗത്തെ പ്രവാചകാധ്യാപനങ്ങൾ, മത ദർശനങ്ങളുടെ പേരിൽ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നതിന്റെ നിരർത്ഥകത എന്നീ സന്ദേശങ്ങൾ റാലിയെ ശ്രദ്ധേയമാക്കി. വിദ്യാർത്ഥികളുടെ അറബന, സ്കൗട്ട്, ഫ്ളവർ ഷോ ഗ്രൂപ്പുകളും, പ്രവാചക സന്ദേശങ്ങൾ എഴുതിയ പ്ലക്കാർ ഡുകളുമായുള്ള സംഘങ്ങൾ അണിനിരന്നു. വാഹന തടസ്സം ഉണ്ടാക്കാതെ നടത്തിയ റാലിക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. മീം സ്മാർട്ട് മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ടും ശ്രദ്ധേയമായി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.