
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന ഖ്യാതി ഇനി ഇടുക്കി ജില്ലക്ക്.1997 നു മുൻപ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പെരുമ ഇടുക്കി ജില്ലക്കുണ്ടായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

എന്നാൽ പിന്നീട് ദേവികുളം താലുക്കിന്റെ ഭാഗമായിരുന്ന കുട്ടൻപുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേർക്കപ്പെട്ടതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായി, സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി പാലക്കാട് മാറി. എന്നാൽ പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് ഇപ്പോഴത്തെ കുട്ടൻപുഴ വില്ലേജിന്റെ ഭാഗമായ റവന്യു രേഖകളിൽ പറഞ്ഞിട്ടുള്ളതുമായ 12718.5095 ഹെക്ടർ സ്ഥലം കൂട്ടി ചേർത്തതോടെ ഇടുക്കി ജില്ലയുടെ വിസ്‌തൃതി 4612 ചതുരസ്ത്ര കിലോമീറ്ററായി വർധിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.