Recent-Post

അമ്മയെയും മകളെയും പുറത്താക്കി വീട്ടുടമ; ഇരുവരെയും പുറത്താക്കിയ വീട്ടുടമ വീട്ടിൽ താമസവും ആരംഭിച്ചു



ബാലരാമപുരം:
ബാലരാമപുരത്ത് അമ്മയെയും മകളെയും പുറത്താക്കി വീട്ടുടമ. ലോട്ടറി വിറ്റ് ജീവിക്കുന്ന ശ്രീകലയെയും മകളെയുമാണ് ഇറക്കിവിട്ടത്. ഒരു മാസത്തെ വാടക മുടങ്ങിയതാണ് പുറത്താക്കാൻ കാരണം. വെടിവച്ചാൻകോവിലിൽ കഴിഞ്ഞ 11 മാസമായി താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് ശ്രീകലയെയും 18 വയസ്സുകാരി മകളെയും വീട്ടുടമ ഇറക്കിവിട്ടത്. ഈ മാസം 30 വരെ വാടക കരാറും നിലനിൽക്കുന്നുണ്ട്. ഒരു മാസത്തെ വാടക മുടങ്ങിയെന്ന കാരണത്താലാണ് വീട്ടുടമ ഇരുവരെയും പുറത്താക്കിയത് നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക  .




ഇരുവരെയും പുറത്താക്കിയ വീട്ടുടമ വീട്ടിൽ താമസവും ആരംഭിച്ചു. നരുവാമൂട് പൊലീസ് സംഭവസ്ഥലത്തെത്തി. രണ്ടുദിവസം കൂടി വാടക വീട്ടിൽ താമസിക്കാനും, പിന്നീട് സർക്കാറിന്റെ ഷെൽട്ടറിലേക്ക് മാറ്റാമെന്നും പൊലീസ് പറഞ്ഞെങ്കിലും വാടക വീട്ടിൽ തുടരാൻ ശ്രീകലയ്ക്കും മകൾക്കും ഭയമായിരുന്നു. തുടർന്ന് ശ്രീകലയുടെ അയൽവാസിയും സുഹൃത്തുമായ സ്ത്രീയുടെ വീട്ടിലേക്ക് ഇരുവരെയും മാറ്റി.

  


Post a Comment

0 Comments