Recent-Post

60 കിലോ കഞ്ചാവുമായി നെടുമങ്ങാട് സ്വദേശി ഉൾപ്പെടെ നാലുപേര്‍ പിടിയില്‍



തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നും കാറില്‍ കഞ്ചാവുമായി എത്തിയ യുവാക്കളെ പിടികൂടി എക്‌സൈസ്. കാറില്‍ കഞ്ചാവുകൊണ്ടുവന്ന ചുള്ളിമാനൂര്‍ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീര്‍ എന്നിവരെയും മുഖ്യസൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് പാച്ചല്ലൂര്‍ അഞ്ചാംകല്ല് ഭാഗത്ത് വെച്ച് സംഘം പിടികൂടിയത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഇവരില്‍ നിന്ന് ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടിയിട്ടുണ്ട്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


ഈ പരിശോധനയില്‍ തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാറിനെയും പാര്‍ട്ടിയെയും കൂടാതെ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി വിനോദ്, ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ്, എസ് മധുസൂദനന്‍ നായര്‍, പ്രിവെന്റ്റീവ് ഓഫീസര്‍ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രജിത്ത്, ശരത്, മുഹമ്മദലി, കൃഷ്ണകുമാര്‍ ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, രാജീവ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments