ചാത്തന്നൂർ: കൊല്ലം നഗരത്തിലെ ഹോട്ടലുകളിലേക്കും മറ്റും കോഴിയിറച്ചി വിതരണം ചെയ്യുന്ന കോൾഡ് സ്റ്റോറേജ് ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. ചാത്തന്നൂർ-പരവൂർ റോഡിൽ മീനാട് ഭാഗത്ത് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഡിസ്ട്രിബ്യൂട്ടേഴ്സാണ് പൂട്ടിയത്. മതിയായ ശീതീകരണ സംവിധാനം ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.

ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതർ ഫീൽഡ് സർവേ നടത്തുന്നതിനിടെ സ്ഥാപനത്തിന് സമീപം എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.രണ്ടു മുറി കടയും അനുബന്ധമായ മുറികളിലും പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുൻവശം പൂട്ടിയ നിലയിലായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് രൂക്ഷമായ ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. പന്ത്രണ്ടിലേറെ വലിയ ഫ്രീസറുകളിലായി രണ്ടായിരം കിലോ ഇറച്ചി ഉണ്ടായിരുന്നു. കോഴിയെ ഡ്രസ് ചെയ്തു പായ്ക്കറ്റിലാക്കിയ നിലയിലായിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.