Recent-Post

ആനാട്ട് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു



ആനാട്: ആനാട് നാഗച്ചേരിയിൽ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന ഷാജി(38)യെയാണ് നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




2023 ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബി. ആർ. സുരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും 10 ലിറ്റർ ചാരായവും 230 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. സെക്ഷൻ 8(1) 8(2) & 55g പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രിവൻറ്റീവ് ഓഫീസർമാരായ പി. ആർ. രഞ്ജിത്ത്, എസ്. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സജി, എ. ഷജീം, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.




Post a Comment

0 Comments