Recent-Post

ഗർഭിണിയ്ക്ക് രക്തം മാറി നൽകിയ കേസിൽ സ്റ്റാഫ് നേഴ്‌സിനും രണ്ട് ഡോക്ടർമാർക്കും എതിരെ നടപടി



തിരുവനന്തപുരം: പൊന്നാനി ​ഗവ. മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിയ്ക്ക് രക്തം മാറി നൽകിയ കേസിൽ നടപടി. സ്റ്റാഫ് നേഴ്‌സിനും രണ്ട് ഡോക്ടർമാർക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സിനെ സസ്‌പെൻഡ് ചെയ്തു.


രണ്ട് ഡോക്ടർമാരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഡിഎംഒയുടേതാണ് നടപടി. രക്തം മാറി സ്വീകരിച്ച യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Post a Comment

0 Comments