Recent-Post

ആര്യനാട്ട് വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു



 

ആര്യനാട്: ആര്യനാട്ട് വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു. വലിയ കലുങ്ക് സ്വദേശി ഡി.നിതിൻ ദാസ് (24) ആണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് കാഞ്ഞിരംമൂട്–പേഴുംമൂട് റോഡിൽ പഴയതെരുവ് ഗവ.എൽപി സ്കൂളിന് മുൻവശത്ത് ഇന്നലെ രാവിലെ 11 നാണ് അപകടം ഉണ്ടായത്. 



ആര്യനാട് നിന്ന് പേഴുംമൂട്ടിലേക്ക് പോയ നിതിൻ ദാസ് ഓടിച്ചിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ വാനും ആണ് അപകടത്തിൽപെട്ടത്. ബൈക്കിന്റെ മുൻവശം തകർന്നു. നിതിൻ ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.




Post a Comment

0 Comments